കുപ്പിവളപൊട്ടുകള്‍ക്കിടയില്‍ നീന്നു നിണമണിഞ്ഞതോന്ന് ഞാന്‍ പെറുക്കിയെടുക്കവേ..

കേട്ടുവോ നിശബ്ദമായൊരു തേങ്ങല്‍..

അതു തേങ്ങലോ അതോ ഇനിയുമുടയാത്ത കുപ്പിവളകിലുക്കാമോ...

ചോരയൊലിക്കുമാ കാല്‍കള്‍തന്‍ പാദസരം നിന്‍ സമ്മാനമോ ...

എന്തിന് മാനുജാ നീയാ പനിനീര്‍പൂവിന്‍ ദളമറുത്തു

ദാരിദ്രം കണ്‍മഷിയെഴുതിയാകണ്‍കളില്‍ അന്നദാഹമോ പുഛമോ

രാത്രി തന്‍ യാമാന്‍ത്യത്തിലാരോ നല്‍കിയ

കാമസമ്മാനത്തിനന്നം തിരയുന്ന പെണ്‍കൊടി

നീത്തന്നെയോ ഭാരതാംബയും...

കല്ലില്‍ കൊത്തിവച്ച ,കുരിശില്‍ തറച്ച ,രൂപമില്ലാത്ത,

ദൈവങ്ങളേ നിങ്ങളെങ്ങുപോയ് മറഞ്ഞു

ഹാ കഷ്ടം മലയാളമേ ഇതോ നിന്‍ സാക്ഷരകേരളം.