ഒരു മയില്‍ പീലിയെ സ്നേഹിച്ചു ഞാന്‍
ഓര്‍മ്മ തന്‍ താളില്‍ ഒളിപ്പിച്ചു വച്ചു
അതോ പ്രഭാത സൂര്യന്‍ കണ്ടുണര്‍ന്നു
അന്നെന്‍ പീലികള്‍ കൊഴിഞ്ഞു വീണു
സു‌ര്യനെ കണ്ടുഞ്ഞാന്‍ ഓടിയൊളിച്ചു
സുര്യ കിരണങ്ങള്‍ എന്നെ തേടിയലയുന്നത് ഞാനറിഞ്ഞു
എന്‍ സ്വപ്നങ്ങളെയാരോ തകര്‍ത്തെറിയുന്നതു ഞാനറീഞ്ഞു
അരുതെന്നോതുവാനെനിക്ക് ശബ്ദമില്ല
ആയുധമേന്താനേന്‍ കൈകള്‍ക്ക് ത്രാണിയില്ല
നിങ്ങളുടെ സ്വപ്നത്തിന്‍ നിറമാണ് ഞാന്‍ എന്ന്
എന്‍കവിളില്‍ ഉമ്മകള്‍ നല്കിമ മൊഴിഞ്ഞതും മറന്നുവോ
എന്‍ ശിരസ്സരുക്കുവാന്‍ യമദു‌‌തനോടോതുന്നത് കേട്ടപ്പോളെന്‍ നെഞ്ചം പിടയുന്നതു അമ്മേ നീയുമറിഞ്ഞില്ലേ ......
എന്നിലെ ജീവനെ പിഴുതെറിയാന്‍ അമ്മേ നിനക്കാവുമോ
ഞാനല്ലേ അമ്മയും ഭാര്യയും ദേവിയും ...........................
ഞാനില്ലയിനി മയില്പീ്ലി നിന്നെ സ്നേഹിക്കാന്‍
എന്നമ്മ പറഞ്ഞു തന്ന കഥയിലെ പ്രിയ കുട്ടുകാരി....
നിന്നെയിതാ സൂര്യനായ് തുറന്നു വക്കുന്നു ഞാന്‍
മരിക്കാം ഇനി നമുക്കൊരുമിച്ചു
ഒരിക്കലിനി ഞാന്‍ അവനായ്‌ പിറക്കാമമ്മേ അന്നെന്‍ ശിരസ്സരുക്കാന്‍ പറയരുതേ